എറണാകുളം: ഏലൂരിൽ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ഏലൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിൽ മുൻ ക്രൈംബ്രാഞ്ച് എസ് ഐയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഉച്ചയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് എസ്ഐ പോളിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്താൻ പോയതായിരുന്നു സുനിൽ കുമാറും സംഘവും. മൊഴിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പോൾ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സുനിൽ കുമാറിന്റെ ഇടത് കൈയ്ക്ക് ആണ് പരിക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് പോലീസുകാർ ചേർന്ന് പിന്നീട് പോളിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post