തൃശ്ശൂർ: പോലീസ് സ്‌റ്റേഷനുള്ളിൽ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ ടൗൺ വെസ്റ്റ് സ്‌റ്റേഷനിലെ ഗീതു കൃഷ്ണൻ ആണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
സ്‌റ്റേഷനിലെ വിശ്രമ മുറിയിലായിരുന്നു മൃതദേഹം കണ്ടത്. രാവിലെ ഏഴരയോടെ സ്‌റ്റേഷനിൽ എത്തിയ മറ്റൊരു ഉദ്യോഗസ്ഥനാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് സൂചന. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. കൊല്ലം സ്വദേശിയാണ് ഗീതു കൃഷ്ണൻ.











