തിരുവനന്തപുരം: ഇസ്രായേലിലെ നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഹമാസിനെ പിന്തുണച്ച് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്. ഫേസ്ബുക്കി കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്തുണ. താനും കോൺഗ്രസും ഹമാസിനൊപ്പമാണെന്നും സിദ്ദിഖ് പറഞ്ഞു.
ഇസ്രായേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ആവശ്യം തനിക്ക് ഇല്ലെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു. താനും കോൺഗ്രസും ഹമാസിനൊപ്പം. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന് പിന്നിൽ അജണ്ടയുണ്ട്. അതിനാൽ അതിനെതിരെ നിൽക്കുന്നവർ സൂക്ഷിക്കണമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കഴിഞ്ഞ 75 വർഷക്കാലമായി ഇങ്ങനെ അനാഥമാക്കപ്പെട്ട് വളർന്ന് വരുന്ന തലമുറയാണ് ലോകത്തെ ഏറ്റവും മികച്ച സൈനിക ശക്തികൾക്കൊന്നിന് നേരെ കല്ലെറിയുന്നത്..! അവനെയാണ് അവർ തീവ്രവാദി എന്ന് വിളിക്കുന്നത്? ഇസ്രയേലിനെ ന്യായീകരിച്ച് മതേതരത്വം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ലാത്തത് കൊണ്ട് പലസ്തീനൊപ്പം തന്നെ ഞാനും കോൺഗ്രസും. ഇസ്രായേൽ- ഫലസ്തീൻ പ്രശ്‌നത്തിൽ സംഘ്പരിവാറിന് ചില അജണ്ടയുണ്ട്. അതിനൊപ്പം നിൽക്കുന്നവർ സൂക്ഷിക്കുക എന്ന് മാത്രം പറയുന്നു.
Discussion about this post