മുംബൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിജിറ്റൽ പണമിടപാട് സേവനങ്ങളായ ജിപേ,ക്രെഡ്,പേടിഎം തുടങ്ങിയ ആപ്പുകളില്ലാം രാജ്യവ്യാപകമായി തകരാർ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ഒക്ടോബർ 14 രാവിലെ ഏഴ് മണിമുതലാണ് പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയത്.
ചിലർക്ക് പണം അയക്കാനാകുന്നുണ്ടെങ്കിലും സാധാരണയിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുന്നുണ്ട്. ജിപേ, ക്രെഡ്, പേടിഎം തുടങ്ങിയ ആപ്പുകളില്ലാം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു.
ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് എസ്ബിഐ. ടെക്നോളജി അപ്ഗ്രേഡേഷൻ പ്രവർത്തനങ്ങൾ കാരണം എസ്ബിഐയുടെ യുപിഐ സേവനങ്ങൾ ഇടയ്ക്കിടെ തടസ്സപ്പെട്ടേക്കാം. എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
പ്രിയ ഉപഭോക്താക്കളേ,
ചില സാങ്കേതിക നവീകരണങ്ങൾ ആരംഭിച്ചതിനാൽ ബാങ്കിന്റെ യുപിഐ സേവനങ്ങൾ തടസപ്പെട്ടേക്കാം. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഉടനെ പ്രശനം പരിഹരിക്കപ്പെടുന്നതായിരിക്കും
Discussion about this post