എറണാകുളം :സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത് . ഒരുപവൻ സ്വർണത്തിന് 43,960 രൂപയും ഒരു ഗ്രാമിന് 5,495 രൂപയുമാണ് ഇന്നത്തെ വില.
ഇസ്രായേൽ -ഹമാസ് സംഘർഷം രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നിട്ടുണ്ട്.സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെ ഉണ്ടായിരുന്നത്. എന്നാൽ ഒക്ടോബർ ആറാം തീയതിയോടെ സ്വർണ വില ഉയർന്നു.
അതേസമയം സംസ്ഥാനത്തിന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 77.50 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 620 രൂപയും , ഒരു കിലോഗ്രാമിന് 77,500 രൂപ യുമാണ് ഇന്നത്തെ നിരക്ക്.
Discussion about this post