ഇന്ന് ഡേറ്റിംഗ് എന്നത് യുവാക്കൾക്കിടയിൽ സർവ്വസാധാരണമായി മാറിയിരിക്കുന്നു. പ്രണയം ആരംഭിക്കും മുൻപ് പരസ്പരം മനസിലാക്കാനും പ്രണയിതാക്കളായിരിക്കുമ്പോൾ തന്നെ ഇടവേളകൾ ആനന്ദകരമാക്കാനും ഇന്നത്തെ തലമുറ ഡേറ്റിംഗിന് പോകുന്നു. ഡേറ്റിംഗിൽ ഭക്ഷണം കഴിച്ചും സിനിമ കണ്ടും പാർക്കിൽ പോയുമാണ് സമയം ചിലവിടുന്നത്. എന്നാൽ ഡേറ്റിന് പോയപ്പോൾ ഭക്ഷണം കഴിച്ചതിന്റെ പേരിൽ കാമുകൻ റെസ്റ്റോറൻറിൽ തന്നെ തനിച്ചാക്കിപ്പോയ അനുഭവമാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത്. ഇത് സോഷ്യൽമീഡിയ ആകെ ചിരിപടർത്തുകയും ചെയ്തു.
റെസ്റ്റോറന്റിൽ കയറി യുവതിയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തു. അവസാനം ബില്ല് വന്നപ്പോൾ 15,000 -ത്തിൽ കൂടുതലായി. ഇതോടെ കാമുകൻ റെസ്റ്റ്‌റൂമിൽ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. ടിക്ടോക്ക് യൂസറായ @equanaaa -യാണ് കാമുകനൊപ്പം ഡേറ്റിന് പോയത്.
അറ്റ്‌ലാന്റയിലെ ഫോണ്ടൈന്റെ ഓയ്സ്റ്റർ ഹൗസിലാണ് ഇരുവരും പോയത്.്. അവിടെ വച്ച് യുവതി 48 ഓയിസ്റ്റർ ഓർഡർ ചെയ്തു. അപ്പോൾ തന്നെ കാമുകൻ അന്തംവിട്ടു പോയി. എന്നാൽ, അവിടം കൊണ്ടും തീർന്നില്ല. അത് കഴിച്ചു കഴിഞ്ഞ് അവൾ ലെമൺ ഡ്രോപ്പ് മാർട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓർഡർ ചെയ്തു. അതോടെ കാമുകൻ ആകെ അസ്വസ്ഥനാവുകയായിരുന്നു.ബില്ല് വന്നതിന് പിന്നാലെ യുവാവ് താൻ റെസ്റ്റ്‌റൂമിൽ പോവുകയാണ് എന്നും പറഞ്ഞ് പോയി. അവിടെ നിന്നും അയാൾ മുങ്ങുകയായിരുന്നുവത്രേ. അത്രയും ഭക്ഷണം ഓർഡർ ചെയ്തതിൽ യുവാവ് ഒരു ഡ്രിങ്ക് മാത്രമായിരുന്നു കഴിച്ചത്. താൻ കഴിച്ച ഡ്രിങ്കിന്റെ പൈസ താൻ തരാം എന്നും യുവാവ് പറയുന്നുണ്ട്.












