ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകളിൽ സ്‌ഫോടനം. എട്ട് പേർ വെന്തുമരിച്ചു. വിരുദുനഗറിൽ പ്രവർത്തിക്കുന്ന രണ്ട് ഫാക്ടറികളിലാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലാളികളിൽ ചിലർക്ക് സ്‌ഫോടനത്തിൽ പരിക്കുണ്ട്.
ഉച്ചയോടെയായിരുന്നു സംഭവം. ശിവകാശി സിറ്റിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫാക്ടറിയിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായത്. ഇതിന് തൊട്ട് പിന്നാലെ കമ്മപ്പട്ടി ഗ്രാമത്തിലെ ഫാക്ടറിയിലും പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു.
സ്‌ഫോടനങ്ങളിൽ ഫാക്ടറികൾ പൂർണമായും തകർന്നു. അഗ്നിശമന സേന എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവം അറിഞ്ഞ് ജില്ലാ കളക്ടർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post