Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഗാസ ആശുപത്രിയിലെ റോക്കറ്റ് ആക്രമണം; പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം; ഹമാസിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്നും ഇസ്രായേൽ

by Brave India Desk
Oct 18, 2023, 08:22 am IST
in International
Share on FacebookTweetWhatsAppTelegram

ഗാസ സിറ്റി: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ പങ്കില്ലെന്ന് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടെ റോക്കറ്റുകൾ ലക്ഷ്യം തെറ്റി പതിച്ചതാകാമെന്നും ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇസ്രായേൽ പ്രതിരോധ സേനയുടെ ഓപ്പറേഷണൽ സംവിധാനങ്ങൾ വിശകലനം ചെയ്ത ശേഷമാണ് പ്രതികരണമെന്നും ഇസ്രായേൽ പ്രതിരോധ സേനാ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി വിശദീകരിച്ചു.

പരിശോധനകളിൽ ഗാസയിൽ ഹമാസ് ഭീകരർ തൊടുത്തുവിട്ട റോക്കറ്റുകൾ ആശുപത്രിക്ക് സമീപത്ത് കൂടി കടന്നുപോയതായി മനസിലാകുന്നുണ്ടെന്നും ഡാനിയൽ ഹഗാരി വീഡിയോ പ്രതികരണത്തിൽ വ്യക്തമാക്കി. വിവിധ സ്രോതസുകളിൽ നിന്നുളള രഹസ്യാന്വേഷണ വിവരങ്ങളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഹമാസിന്റെ റോക്കറ്റാക്രമണം ഗാസയിലെയും ഇസ്രായേലിലെയും സാധാരണക്കാർക്ക് ഭീഷണിയാണെന്ന കാര്യം നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുളളതാണെന്നും സൈന്യം വിശദീകരിക്കുന്നു. ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴിന് ശേഷം ഹമാസ് തൊടുത്തുവിട്ട 450 ഓളം റോക്കറ്റുകളാണ് ലക്ഷ്യം തെറ്റി ഗാസയിൽ തന്നെ പതിച്ചത്. ഹമാസിന്റെ റോക്കറ്റുകൾ ഗാസയിൽ തന്നെ പതിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളും ലഭ്യമാണെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നു.

ആശുപത്രിയിൽ ആക്രമണം നടത്തിയത് ഗാസയിലെ ക്രൂരൻമാരായ ഭീകരരാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. നിഷ്‌കളങ്കരായ കുട്ടികളെപ്പോലും ലക്ഷ്യമിടുന്നവരാണ് ഗാസയിലെ ഭീകരരെന്നും നെതന്യാഹു ആരോപിച്ചു. സംഭവത്തിൽ പങ്കില്ലെന്ന് ഇസ്രായേലി പ്രസിഡന്റ് ഇസാഖ് ഹെർസോഗും വ്യക്തമാക്കിയിട്ടുണ്ട്.

സെൻട്രൽ ഗാസയിലെ അലി അറബ് ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഞ്ഞൂറോളം പേർ സംഭവത്തിൽ കൊല്ലപ്പെട്ടതായിട്ടാണ് ഹമാസ് നേതൃത്വം പുറത്തുവിട്ട റിപ്പോർട്ട്. ആക്രമണത്തിന് ശേഷം ജോർദ്ദാൻ, തുർക്കി, ഈജിപ്ത്, സൗദി തുടങ്ങിയ രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ വിശദീകരണം.

Tags: Israel RocketGaza hospitalHamas Rocket Firebenjamin nethanyahuidfGaza city
Share1TweetSendShare

Latest stories from this section

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

പഞ്ചസാര കയറ്റുമതിക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രം; ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കാൻ കടുത്ത നടപടി

Discussion about this post

Latest News

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies