ഇസ്ലാമാബാദ്: ആതിഥേയരായ ഇന്ത്യയോട് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ബംഗ്ലാദേശിനെ ഉപയോദിച്ച് പ്രതികാരം ചെയ്യുമെന്ന് പാകിസ്താൻ ചലച്ചിത്രതാരം സെഹർ ഷിൻവാരി. 2023 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി ബംഗ്ലാദേശിനോടായിരിക്കുമെന്നും മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ഒരു ബംഗാളി പയ്യനുമായി ഡേറ്റിംഗിന് പോകുമെന്ന് വാഗ്ദാനം ചെയ്തു.
ഇൻഷാ അള്ളാ, എൻറെ ബംഗാളി ബന്ധുക്കൾ ഇന്ത്യയോട് പ്രതികാരം തീർക്കുമെന്നാണ് ഞാൻ കരുതുന്നത്.ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിക്കുകയാണെങ്കിൽ ഞാൻ ധാക്കയിൽ ചെന്ന് അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നർ ഡേറ്റിന് തയാറാണ് ‘ എന്നായിരുന്നു പാക് നടി എക്‌സിലൂടെ കുറിച്ചത്.
ബംഗ്ലാദേശ് എന്തായാലും ഇന്ത്യയെ തോൽപ്പിക്കുമെന്നും, തൻറെ പോസ്റ്റ് സ്‌ക്രീൻഷോട്ട് എടുത്തു വച്ചോളാനും പറഞ്ഞ് ഒരു ട്വീറ്റ് കൂടി അതിനു ശേഷം ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ച സമയത്ത്, പാക് ക്യാപ്റ്റൻ ബാബർ അസമിനെതിരേ കേസ് കൊടുക്കാൻ പോകുകയാണെന്നും സെഹർ ഷിൻവാരി പ്രഖ്യാപിച്ചിരുന്നു.
Discussion about this post