കൊല്ലം :കൊട്ടിയത്ത് പോലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയിൽ എം ഡി എം എ യുമായി ബി ഡി എസ് വിദ്യാർത്ഥി പോലീസ് പിടിയിൽ. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. ഇയാളിൽ നിന്നും 72 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായി മെഡിക്കൽ വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിച്ചു നല്കുന്നവരിലെ പ്രധാനിയാണ്.
കുറച്ചു നാളുകളായി ഇയാൾ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇന്നലെ പുലർച്ചെ മയക്കുമരുന്നുമായി ബംഗളൂരുവിൽ നിന്നും കൊട്ടിയത്തേക്ക് വരുന്നുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നൗഫലിനായി പോലീസ് കൊട്ടിയം ജംഗ്‌ഷനിൽ കാത്തുനിന്നു. പുലർച്ചെ കൊട്ടിയത്ത് ബസ് ഇറങ്ങിയ സമയത്ത് തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊല്ലത്ത് വില്പന നടത്തിവരികയായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളായ ഇയാളുടെ സുഹൃത്തുക്കൾക്കും കേസിൽ പങ്കുണ്ടെന്നാണ് പ്രതിയുടെ മൊഴി.നൗഫലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടന്നുവരികയാണ്.
Discussion about this post