Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കാത്തിരിപ്പിന് വിരാമം; രാഷ്ട്രപതിയുടെ നാട്ടിലേക്ക് ആദ്യ പാസഞ്ചർ ട്രെയിൻ; സർവ്വീസ് ഉടൻ

by Brave India Desk
Oct 19, 2023, 10:02 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നാടായ ഒഡീഷയിലെ മയൂർഭഞ്ചിലേക്ക് ആദ്യമായി പാസഞ്ചർ സർവ്വീസ്. മൂന്ന് തീവണ്ടികളാണ് ഇവിടേയ്ക്ക് സർവ്വീസ് നടത്തുന്നത്. മയൂർഭഞ്ചിലെ റൈരംഗ്പൂർ ആണ് രാഷ്ട്രപതിയുടെ ജന്മദേശം.

പുതിയ തീവണ്ടികൾ സർവ്വീസ് ആരംഭിക്കുന്ന വിവരം ഇന്ത്യൻ റെയിൽവേ ആണ് പുറത്തുവിട്ടത്. കൊൽക്കത്ത-ബദാംപഹാർ വീക്ക്‌ലി എക്‌സ്പ്രസ്, ബദാംപഹാർ-റൂർക്കേല വീക്ക്‌ലി എക്‌സ്പ്രസ്, റൂർക്കേല-ടാറ്റാനഗർ എക്‌സ്പ്രസ് എന്നിവയാണ് പുതിയ വണ്ടികൾ. ദീർഘനാളായി ഇവിടുത്തെ ജനങ്ങൾ പാസഞ്ചർ തീവണ്ടികൾ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് പരിഗണിച്ചാണ് റെയിൽവേ മന്ത്രാലയം തീവണ്ടി അനുവദിച്ചത്. ഗോത്രവിഭാഗങ്ങൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇത്.

Stories you may like

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

രാഷ്ട്രപതിയുടെ ജന്മസ്ഥലമായ റൈരംഗ്പൂരിലേക്കുൾപ്പെടെയാണ് പുതിയ സർവ്വീസ്. കൊൽക്കത്ത-ബദാംപഹാർ വീക്ക്‌ലി എക്‌സ്പ്രസ് എല്ലാ ശനിയാഴ്ചയും രാത്രി 11.05 ന് ഷാലിമറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 05.40 ന് ബദാംപഹാറിലെത്തും. തിരിച്ച്, ഞായറാഴ്ച രാത്രി 9.30-ന് ബദാംപഹാറിൽ നിന്ന് പുറപ്പെട്ട്, അടുത്ത ദിവസം പുലർച്ചെ 5-ന് കൊൽക്കത്തയിലെ ഷാലിമാറിൽ എത്തിച്ചേരും. ഈ ട്രെയിൻ സാന്ത്രാഗച്ചി, ഖരഗ്പൂർ, ജാർഗ്രാം, ഘട്‌സില, അസൻബോണി, ടാറ്റാനഗർ, ബഹൽദ റോഡ്, ഔൻലജോരി, റൈരംഗ്പൂർ എന്നിവിടങ്ങളിലാകും സ്റ്റോപ്പ് ഉണ്ടാകുക.

ബദാംപഹാർ-റൂർക്കേല വീക്ക്‌ലി എക്‌സ്പ്രസ് എല്ലാ ഞായറാഴ്ചയുമാണ് സർവ്വീസ് നടത്തുക.
രാവിലെ 06.10-ന് ബദാംപഹാറിൽ നിന്ന് പുറപ്പെട്ട് 11.40-ന് റൂർക്കേലയിലെത്തും. ഉച്ചയ്ക്ക് 2.20-ന് റൂർക്കേലയിൽ നിന്ന് പുറപ്പെട്ട് രാത്രി 7.25-ന് ബദാംപഹാറിൽ എത്തിച്ചേരും. ഈ ട്രെയിന് റൈരംഗ്പൂർ, ഔൻലജോരി, ബഹൽദ റോഡ്, ടാറ്റാനഗർ, സിനി, രാജ്ഖർസ്വാൻ, ചക്രധർപൂർ, ഗോയിൽകേര, മനോഹർകെര-രൂർകേരപൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

റൂർക്കേല-ടാറ്റാനഗർ എക്‌സ്പ്രസ് ആഴ്ചയിൽ 6 ദിവസമാകും സർവ്വീസ് നടത്തുക. ഞായറാഴ്ച ഈ തീവണ്ടി സർവ്വീസ് നടത്തില്ല. മറ്റ് എല്ലാ ദിവസവും പുലർച്ചെ 4.50 ന് റൂർക്കേലയിൽ നിന്ന് പുറപ്പെട്ട് രാവിലെ 09.15 ന് ടാറ്റാനഗറിലെത്തും. ഉച്ചകഴിഞ്ഞ് 3.25 ന് ടാറ്റാനഗറിൽ നിന്ന് പുറപ്പെട്ട് രാത്രി 7.35 ന് റൂർക്കേലയിൽ എത്തിച്ചേരും. ഇതിന് ബിസ്ര, മനോഹർപൂർ, ചക്രധർപൂർ, സിനി, ആദിത്യപൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും

ടാറ്റാനഗർ- ബദാംപഹാർ എക്‌സ്പ്രസ് ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9.55 ന് ടാറ്റാനഗറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.15 ന് ബദാംപഹാറിലെത്തും. മടക്കയാത്രയിൽ, ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബദാംപഹാറിൽ നിന്ന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെടുന്ന ട്രെയിൻ 3.20-ന് ടാറ്റാനഗറിലെത്തും. ഹലുദ്പുക്കൂർ, ഔൻലജോരി, റൈരംഗ്പൂർ, കുൽദിഹ, ചൻവ എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ടാകുമെന്നും റെയിൽവേ കൂട്ടിച്ചേർത്തു.

സതേൺ ഈസ്റ്റേൺ സോണിന് കീഴിലാണ് പുതിയ സർവ്വീസുകൾ. പുതിയ തീവണ്ടികൾ വരുന്നതോട് കൂടി രാജ്യത്തെ ജനങ്ങളുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഉത്തേജിപ്പിക്കും. വനവാസി മേഖലയുടെ വികസനത്തിന് സഹായകമാകും. നഗരങ്ങൾ തമ്മിൽ കൂടുതൽ ബന്ധം നൽകും. മൂന്ന് സർവ്വീസുകളും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: draupadi murmuTrain
Share17
Tweet
Send
Share

Latest stories from this section

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

Latest News

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

കുട്ടിക്കാലം തിരിച്ചുതരാനാകില്ല, പക്ഷെ അയാൾ ജയിലിൽ കിടന്ന് മരിക്കും!’: 10 വയസ്സുകാരിയോട് വിചാരണക്കോടതി ജഡ്ജി

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ഏഷ്യൻ ഗെയിംസിൽ ഹിസ്റ്ററി ഷൂട്ട് ചെയ്ത് ഇന്ത്യൻ കരസേനയുടെ വീരപുത്രി!’: വുമൺസ് ട്രാപ്പിൽ ചരിത്ര സ്വർണം നേടി നീരു ധണ്ട

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

100 സെഞ്ചുറി നേടിയാൽ ഇരുവരും ഒരേ ലെവൽ; സച്ചിൻ–കോഹ്‌ലി താരതമ്യത്തിൽ അശ്വിന്റെ വാക്കുകൾ ശ്രദ്ധേയം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

മൂന്ന് മാസത്തിന് ശേഷം പൊട്ടിത്തെറിച്ച് അമേരിക്കയിലെ കിലോയ അഗ്നിപർവ്വതം; ഹവായിൽ ലാവാ പ്രവാഹം

സ്കൂട്ടറിന്റെ വില 15,000 രൂപ, ആകെ പിഴ 30,000 കടക്കും!’: എഐ ക്യാമറ ചതിച്ചാശാനേ… കുടുങ്ങി അങ്കമാലിക്കാരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies