Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചാവേർ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം; ജീവിച്ചിരിക്കുന്നവരുമായി ബന്ധമില്ലെന്ന് പറഞ്ഞ് കണ്ണൂരുകാരെ പറ്റിക്കേണ്ട; അബ്ദുള്ളക്കുട്ടി

by Brave India Desk
Oct 21, 2023, 07:05 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കണ്ണൂർ: ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ സിനിമയെ പ്രശംസിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര കൃത്യമായി അതിന്റെ ഭീകരത ആവിഷ്‌ക്കരിച്ച മറ്റൊരു സിനിമയില്ല.. സംവിധായകൻ ടിനു പാപ്പച്ചനും , തിരക്കഥാകൃത്ത് ജോയ്മാത്യുവിനും അഭിനന്ദനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർക്കാരെ പറ്റിക്കാൻ നോക്കേണ്ട… കണ്ണൂരിലെ ഒരോ പ്രേക്ഷകനും അറിയാം ഒരോ കഥാപാത്രത്തേയുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണമെന്ന് അപേക്ഷയുണ്ട്. അന്തേവാസികളിൽ ചിലർ പൊട്ടിതെറിക്കും. ഒരുപക്ഷേ അവർ പല അപ്രിയ സത്യങ്ങളും ലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ചു പറയുമെന്ന കാര്യം ഉറപ്പാണെന്നും അബ്ദുള്ളക്കുട്ടി കുറിച്ചു.

Stories you may like

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

പോസ്റ്റിന്റെ പൂർണരൂപം

കണ്ണൂരിലെ ഒന്ന് രണ്ട് പഴയ SFI സഖാക്കൾ പറഞ്ഞത് കേട്ടിട്ടാണ് ചാവേർ എന്ന സിനിമ കണ്ടത്. ഡ്രൈവർ രമേശനും, പാർട്ടി പ്രവർത്തകൻ ഹരിത്തിനൊപ്പം. കണ്ണൂർ സവിതയിൽന്നാണ് സിനിമ കണ്ടത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര കൃത്യമായി അതിന്റെ ഭീകരത ആവിഷ്‌ക്കരിച്ച മറ്റൊരു സിനിമയില്ല.. സംവിധായകൻ ടിനു പാപ്പച്ചനും , തിരക്കഥാകൃത്ത് ജോയ്മാത്യുവിനും അഭിനന്ദനങ്ങൾ…. സിനിമ തുടങ്ങുമ്പോൾ നിങ്ങൾ എഴുതി കാണിച്ചില്ലേ…… ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലാഎന്ന് ….. കണ്ണൂർക്കാരെ പറ്റിക്കാൻ നോക്കേണ്ട… കണ്ണൂരിലെ ഒരോ പ്രേക്ഷകനും അറിയാം ഒരോ കഥാപാത്രത്തേയും … കൊലയാളികൾ സഞ്ചരിച്ച ജീപ്പ് .. ക്രിമിനലുകൾ ഇടത്താവളമായി ഒളിവിൽ കഴിയുന്ന പാർട്ടി ഗ്രാമത്തിലെ പഴയ തറവാട് ..അവസാനം അതിർത്തി സംസ്ഥാനത്തിലെ എസ്റ്റേറ്റ് ബംഗ്ലാവ് … പാർട്ടി നേതാക്കളുടെ ആജ്ഞ അനുസരിച്ച് ഭീകര കൃത്യം നടത്തുന്ന പാവം ചാവേറുകൾ അനുഭവിക്കുന്ന വേദനയും, ആകുലതയും, സംഘർഷവും… വളരെ ഭംഗിയായി സിനിമിയിൽ അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ സിനിമ കണ്ണൂർ സെട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം. എങ്കിൽ ഒരു കാര്യം ഉറപ്പാണ്. അന്തേവാസികളിൽ ചിലർ പൊട്ടിതെറിക്കും… ഒരു പക്ഷെ അവർ പല അപ്രിയ സത്യങ്ങളും ലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ചു പറയും…. ഈ സിനിമയിൽ കൊലായാളികൾ … ഒളിവിൽ, എസ്സ്‌റ്റേറ്റിൽ താമസിച്ചത് പോലെ മുടക്കോഴിമലയിലും …. മറ്റും ഏകാന്തവാസം നയിച്ച ചേവേറുകൾ കണ്ണൂർ ജയിലുണ്ട്…… ഇത് ചാവേറുകളെ ഇരുത്തി ചിന്തിപ്പിക്കുന്ന സിനിമയാണ്. ജോയി മാത്യു – ടിനു പാപ്പച്ചൻ കൂട്ട്‌കെട്ട് ഈ സിനിമയിലെ ഏറ്റവും ഗംഭീരമായ രംഗം ക്രൂരമായികൊല്ലപ്പെട്ട തെയ്യം കലാകാരന്റെ മരണ വീടാണ് . രാഷ്ട്രീയമായി കൊല്ലപ്പെട്ടവരുടെ സകല വീടുകളിലും കേരളം കണ്ട ദയനീയമായ കാഴ്ച … വിങ്ങിപൊട്ടി കരയുന്ന കാരണവൻമാർ, അലമുറയിട്ട് കരയുന്ന അമ്മമാർ … ഒരു ഗ്രാമം മുഴുവൻ ദു:ഖിക്കുന്നത് എത്ര സൂക്ഷമായാണ് അഭ്രപാളിയിൽ ഒപ്പിയെടുത്തിരിക്കുന്നത് . .അതിൽ ഏറ്റവും ഹൃദയ സ്പർശിയായി അവതരിപ്പിച്ചത് വളർത്തു നായയുടെ വേദനാജനകമായ അന്തിമോപചാരമാണ് .. ജന്തുക്കൾക്ക് ഓസ്‌ക്കാർ ഉണ്ടെങ്കിൽ ഈ നായക്ക് അവാർഡ് ഉറപ്പാണ് … ടിനു , സിനിമ സംവിധായകന്റെ കലയാണെന്ന് നിങ്ങള് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഈ സിനിമായിലേ ഏറ്റവും വലിയ മറ്റൊരുപ്രത്യേകത ഒരു പാട് പക്ഷിമൃഗാദികൾ അഭിനയിച്ച് തകർത്ത ചലചിത്രമാണ് ചാവേർ … നായ, എട്ടുകാലി, പാറ്റ, ഉടുമ്പ്, പാമ്പ്, പരുന്ത്, കാക്ക, ഓന്ത് …. അങ്ങിനെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒരു പാട് ജീവികൾ …കാലിക പ്രസക്തമായ ഇത്തരം സിനിമകൾ എല്ലാ കാലത്തും മലയാള സിനിമക്ക് മുതൽ കൂട്ടാണ് .. ഇത്തരത്തിൽ ഒരു സിനിമ നിർമിക്കാൻ തുനിഞ്ഞിറങ്ങിയ വേണു കുന്നപ്പള്ളിയും അരുൺ നാരായണനും സഹപ്രവർത്തകരും അഭിനനന്ദനങ്ങൾ അർഹിക്കുന്നു .. അഭിനയ ജീവിതത്തിൽ വേറിട്ട കഥാ പാത്രങ്ങൾ ചെയ്യുന്ന കുഞ്ചാക്കോ ബോബനും ടീമിനും, പ്രത്യേകിച്ച് എന്റെ പഴയ സഖാവ് ജോയിക്കും… അഭിനന്ദനങ്ങൾ

Tags: BJPAP ABDULLAKUTTIchaver
Share18TweetSendShare

Latest stories from this section

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

Discussion about this post

Latest News

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അധികാരക്കസേരകൾ വെറും താൽക്കാലിക താവളങ്ങൾ, ചെയ്തുകൂടിയതിന് കാലം വിചാരണ ചെയ്യും; ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ധോണിയും സച്ചിനും ഒപ്പമുള്ള ഡ്രെസ്സിങ് റൂമിൽ ഞാൻ തരിച്ചുനിന്നു; ടീം സെലക്ഷന്റെ അണിയറക്കഥകളുമായി ജഡേജ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

ഇന്ത്യൻ സൈന്യത്തിൽ വൻ അഴിച്ചുപണി, പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരാജ് സേത്ത് ചുമതലയേറ്റു; വ്യോമസേനയിലും പുത്തൻ നേതൃത്വം

യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ

യുപിയിലെ വിവാദ മതപരിവർത്തനം; മുഹമ്മദ് അലിയായി മാറിയ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി, കേസിൽ നാടകീയ നീക്കങ്ങൾ

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies