ന്യൂഡൽഹി; ഹമാസിനെ ന്യായീകരിച്ച് സമാജ്വാദി പാർട്ടിയുടെ ദേശീയ വക്താവും കവിയുമായ മുനവർ റാണയുടെ മകളായ സുമയ്യ റാണ. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അൽ-അഖ്‌സ മസ്ജിദ് സംരക്ഷിക്കാനാണ് അവർ പോരാടുന്നതെന്നും റാണ അവകാശപ്പെട്ടു.ഹമാസിനെ ഭീകര സംഘടനയെന്ന് വിളിക്കുന്നതിൽ മുസ്ലീങ്ങൾക്കും ഇസ്ലാമിനും എതിരായ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു.
‘ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണം എല്ലാവർക്കും കാണാനാകും, പക്ഷേ പലസ്തീനിൽ വരുത്തിയ ആഭ്യന്തര നാശനഷ്ടങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്ന് റാണ പറഞ്ഞു. നിരവധി രാജ്യങ്ങൾ അതിൽ ഇടപെടുന്നതിനാൽ ഇസ്രായേൽ-ഹമാസ് യുദ്ധം മൂന്നാം ലോകയുദ്ധമായി മാറിയേക്കാമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.
നിരപരാധികളായ ഇസ്രായേലി സിവിലിയന്മാരെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, കഴിഞ്ഞ ദശാബ്ദക്കാലമായി പലസ്തീനികൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട സംഘട്ടനങ്ങളും ‘ക്രൂരതകളും’ ഇസ്രായേലി ജനതയ്ക്കെതിരായ ഹമാസിന്റെ ആക്രമണങ്ങൾക്ക് കാരണമാണെന്ന് സുമയ്യ റാണ പറഞ്ഞു.
‘അൽ-അഖ്സ മസ്ജിദിന്റെ സംരക്ഷണത്തിനായി മാത്രമാണ് തങ്ങൾക്ക് ഈ ജീവിതം നൽകിയതെന്ന് അവർ (ഹമാസ് ഭീകരർ) മനസ്സിലാക്കിയിട്ടുണ്ട്, അതിനാലാണ് അവർ തങ്ങളുടെ ജീവിതം ഇതിനായി മാത്രം സമർപ്പിച്ചത്,’തെന്ന് റാണ പറഞ്ഞു.
Discussion about this post