ചണ്ഡീഗഢ്: മദ്യം ലഹരിവസ്തുവല്ലെന്ന് പഞ്ചാബിലെ ആരോഗ്യമന്ത്രി സുര്‍ജിത് കുമാര്‍ ജ്ഞാനി. മദ്യം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്കുന്നു. മദ്യം വില്‍ക്കാനായി സര്‍ക്കാര്‍ ലേലം വിളിക്കുന്നു. പിന്നെങ്ങനെ മദ്യത്തെ ലഹരിയായി കാണാന്‍ കഴിയുമെന്ന’ അദ്ദേഹം ചോദിക്കുന്നു.
സ്വന്തം നിയോജകമണ്ഡലമായ ബാദലില്‍ മദ്യവിമുക്തി കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് മന്ത്രിയുടെ പരാമര്‍ശം. മദ്യത്തെ ലഹരിവസ്തുവായി കാണാനാവില്ല. സൈന്യത്തിലും പാര്‍ട്ടികളിലും മദ്യം യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. മദ്യം ലഹരി നല്‍കുമെന്ന് ഞാന്‍ കരുതുന്നില്ല-അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മദ്യ ഉപഭോഗത്തില്‍ ഏറെ മുന്നിലാണ് പഞ്ചാബ്. 10 ചെറുപ്പക്കാരില്‍ ഏഴു പേരും മദ്യപന്മാരാണെന്ന് കണക്കുകള്‍.
Discussion about this post