മലപ്പുറം: ഇന്നലെ മുതല്‍ കാണാതായിരുന്ന വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എം ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ ആശുപത്രിയ്ക്ക് സമീപത്തെ സ്വന്തം ക്ളിനിക്കിലാണ് ശശിധരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡെപ്യൂട്ടി ഡി.എം.ഒ സന്തോഷാണ് ഡി.എം.ഒയെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ രാത്രി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയത്. മലപ്പുറത്തെ പന്തല്ലൂരില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പതിവ് പോലെ വയനാട്ടിലേക്ക് പുറപ്പെട്ടതായി വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഓഫീസില്‍ എത്തിയതുമില്ല. ഞായറാഴ്ച രാത്രി പത്ത് മണിവരെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
മാനന്തവാടി ഡി.എം.ഒ ഓഫീസില്‍ നിന്ന് വാഹനവുമായി ഡ്രൈവര്‍ കുഞ്ഞ് കല്‍പ്പറ്റയില്‍ പോയി പതിവ് പോലെ കാത്ത് നിന്നു. പതിനൊന്നര മണിയായിട്ടും കാണാതായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ വിവരം ഡി.എം.ഒ ഓഫീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് രാത്രിയോടെ ഡെപ്യൂട്ടി ഡി.എം.ഒ വിവരം പൊലീസിനെ അറിയിച്ചു. ഇന്നലെ ആരോഗ്യ വകുപ്പിന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനം നടക്കേണ്ടതായിരുന്നു. അതിന് കൃത്യസമയത്ത് തന്നെ എത്തുമെന്നും അറിയിച്ചിരുന്നു.
ഇടുക്കിയില്‍ നിന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആയി വയനാട്ടില്‍ എത്തിയ പി.വി. ശശിധരന് ഇവിടെ വച്ച് തന്നെയാണ് പ്രമോഷനായി ഡി.എം.ഒ ആയത്. വയനാട്ടില്‍ നിയമനം കിട്ടിയിട്ട് ഒരു വര്‍ഷമെ ആയിട്ടുളളൂ.
Discussion about this post