ക്രിസ്മസ് റിലീസിന് മുന്‍പേ ഹോളിവുഡ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍. ഹോളിവുഡ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്വന്റീന്‍ ടരന്റീനോ ചിത്രം ഹേറ്റ്ഫുള്‍ ഏയ്റ്റ്, ഇനാരിറ്റോയുടെ ഡികാപ്രിയോ ചിത്രം ദ് റെവണന്റ് എന്നീ ചിത്രങ്ങളാണ് ടൊറന്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പ്രിന്റാണ് ഇന്റര്‍നെറ്റിലൂടെ പുറത്തായത്.
ഓസ്കര് നോമിനേഷനും അവാര്‍ഡിനും പരിഗണിക്കുന്ന സമയത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓസ്കര് സ്ക്രീനിംഗിനായി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ സിനിമയുടെ ബ്ലുറെ കോപ്പികള്‍ നേരത്തെയും പുറത്തായിരുന്നു.
Discussion about this post