ടെൽ അവീവ് : ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആഗോളതലത്തിൽ ജൂത വിരുദ്ധ പ്രചാരം നടക്കുകയാണ്. ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞുകഴിഞ്ഞു. ഹാർവാർഡ് യൂണിവേഴ്‌സിറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്ത യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള വിദ്യയാർത്ഥികളും ഭീകര സംഘടനയായ ഹമാസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. പ്രൊഫസർമാരും ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഇസ്രായേലിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്.
ഇതിനിടെ കനേഡിയൻ പ്രൊഫസറും യൂട്യൂബറുമായ ഡോ. ഗാഡ് സാദ് ജൂതന്മാരുടെ സുരക്ഷയെക്കുറിച്ച് ഒരു പ്രവചനം നടത്തിയിരിക്കുകയാണ്. ‘ലോകമെമ്പാടുമുള്ള എല്ലാ യഹൂദന്മാരും കന്റോണീസ് അല്ലെങ്കിൽ മന്ദാരിൻ പഠിക്കുന്നത് നല്ലതാണ്. ചൈന നിങ്ങളെ അനുവദിക്കുന്ന വിധത്തിൽ നിങ്ങൾക്ക് അവിടെ പ്രവേശിക്കാവുന്നതാണ്. 20 വർഷം കഴിഞ്ഞാൽ ജൂതന്മാർക്കുള്ള ഏക സുരക്ഷിത സ്ഥലമായി ഇത് മാറിയേക്കാം’ ഗാഡ് സാദ് പറഞ്ഞു.
ഇത് വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ജൂതന്മാർക്ക് എങ്ങനെയാണ് ചൈന സുരക്ഷിത താവളാകുന്നത് എന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇന്ത്യ, ബ്രസീൽ മുതലായ രാജ്യങ്ങളിൽ ജൂതന്മാർക്ക് അഭയം തേടാനാകും എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നുണ്ട്.
Discussion about this post