അഹമ്മദാബാദ്: തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രമുഖ വ്യവസായി അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പരാഗ് ദേശായി (49) ആണ് അന്തരിച്ചത്. ഞായറാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
കഴിഞ്ഞ ആഴ്ചയാണ് പരാഗ് ദേശായിയ്‌ക്കെതിരെ തീവണ്ടി ആക്രമണം ഉണ്ടായത്. പ്രഭാത സവാരിയ്ക്കായി പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ വീടിന് മുൻപിൽവച്ച് അദ്ദേഹത്തെ തെരുവ് നായ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഇതിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റു. തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായി. ഇതേ തുടർന്നായിരുന്നു അദ്ദേഹം മരിച്ചത്.
30 വർഷത്തിലധികം സംരംഭകത്വ പരിചയമുള്ള വ്യാവസായി ആണ് പരാഗ് ദേശായി. ഭാര്യ വിദിഷ. മകൾ പരിഷ.











