കോട്ടയം : മദ്യലഹരിയിൽ മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കോട്ടയം മുണ്ടക്കയത്താണ് സംഭവം. മുണ്ടക്കയം സ്വദേശി അനുദേവൻ(45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനുദേവന്റെ മാതാവ് സാവിത്രി അമ്മയെ(73) പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 20 ന് ആയിരുന്നു സംഭവം. അനുദേവൻ മദ്യലഹരിയിൽ വീട്ടിലെത്തി ശല്യം ചെയ്തതോടെ സാവിത്രി അമ്മ കോടാലി കൊണ്ട് വെട്ടുകയായിരുന്നു. തുടർന്ന് അമ്മ തന്നെ മകനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ മകൻ വീണതാണെന്നായിരുന്നു സാവിത്രി അമ്മ ഡോക്ടറോട് പറഞ്ഞത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അനുദേവൻ മരിച്ചത്. തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്.












