മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഹൃദയാഘാതമെന്ന് സൂചന. റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ടെലഗ്രാം ചാനലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. നിലവിൽ പുടിൻ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ചാനൽ പറയുന്നു. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. കിടപ്പ് മുറിയ്ക്ക് സമീപമായി നിലത്ത് വീണു കിടക്കുന്ന നിലയിൽ അംഗരക്ഷകർ പുടിനെ കാണുകയായിരുന്നു. വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ മുറിയിൽ നിന്നും ശബ്ദം കേട്ടു. ഇതേ തുടർന്ന് ചെന്ന് പരിശോധിച്ചപ്പോഴായിരുന്നു അദ്ദേഹത്തെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. കണ്ണുകൾ തുറന്നായിരുന്നു അദ്ദേഹം കിടന്നത്.
തുടർന്ന് വസതിയിൽ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രത്യേക മെഡിക്കൽ യൂണിറ്റിൽ പ്രവേശിപ്പിച്ചു. ചികിത്സിച്ച ഡോക്ടർമാർ പുടിന് ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത് ആയും ചാനൽ വ്യക്തമാക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
കഴിഞ്ഞ വർഷവും സമാന രീതിയിൽ പുടിന്റെ ആരോഗ്യനില സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. അപൂർവ്വ രോഗം ബാധിച്ചിട്ടുണ്ടെന്ന തരത്തിൽ ആയിരുന്നു വാർത്തകൾ.
Discussion about this post