ഇടുക്കി : 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. കഴുത്തിൽ തോർത്ത് കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെടുങ്കണ്ടം പൊന്നാമലയിൽ ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനാണ് മരിച്ചത്.
വീട്ടിലെ കുളിമുറിയിലാണ് കുട്ടിയെ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.








