ജെറുസലേം : ഹമാസിനെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത അറബ്-ഇസ്രയേൽ നടി മൈസ അബ്ദൽ ഹാദിയെ ഇസ്രയേൽ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തിയാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വെയ്ക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഹമാസ് ഈ മാസം ഏഴിന് ഗാസാ മുനമ്പിനും ഇസ്രയേലിനും ഇടയിലുള്ള ഒരു വേലി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർക്കുന്നതിന്റെ ചിത്രം ഹാദി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.’നമുക്ക് ബെർലിൻ ശൈലിയിൽ പോകാം’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഭീകരവാദത്തെ പിന്തുണച്ചെന്ന് ആരോപിച്ചാണ് ഹാദിയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകൻ മാദ്ധ്യമങ്ങളെ അറിയിച്ചു. ഹമാസിനെ പിന്തുണച്ചു സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത അറബ്– ഇസ്രയേൽ ഗായിക ദലാൽ അബു അംനെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
Discussion about this post