ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ചിത്രത്തിന്റെ ഫസ്സ് ഗ്ലാൻസ് നിർമ്മാതാക്കൾ പുറത്തിറക്കി. ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്നാണ് നിർമ്മാണം.
ജിനു വി എബ്രഹാം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാർച്ച് ആറിനായിരുന്നു ആരംഭിച്ചിരുന്നത്. ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് മൂവികളിൽ ഒന്നാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന് ആണ് ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സന്തോഷ് നാരായണന് സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.
ഗൗതം ശങ്കർ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധർ ആണ്. ടോവിനോയെ കൂടാതെ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Discussion about this post