ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കണമെന്ന നീക്കത്തില്‍ പ്രതികരണവുമായി എന്‍സിഇആര്‍ടി. പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല, ഇപ്പോള്‍ മുന്നിലുള്ളത് സമിതിയുടെ ശുപാര്‍ശ മാത്രമാണെന്നും എന്‍സിഇആര്‍ടി പ്രതികരിച്ചു.
ഇത്തരത്തിലുള്ള ശുപാര്‍കളില്‍ പരിശോധിച്ച് പിന്നീട് തീരുമാനം എടുക്കുന്നതാണ് രീതിയെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി. രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തല്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് എന്‍സിഇആര്‍ടി. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിഇആര്‍ടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്.
പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കുന്നത് കുട്ടികളില്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണെന്നാണ് എന്‍സിഇആര്‍ടി സമിതി അധ്യക്ഷന്‍ സിഐ ഐസക് അറിയിച്ചത്. മാര്‍ത്താണ്ഡ വര്‍മ്മയുടെ ചരിത്രവും പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും സമിതി ഏകകണ്ഠമായിട്ടാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തതെന്നും ഐസക് പറഞ്ഞു. രാഷ്ട്രീയ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post