ന്യൂഡൽഹി: വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ പ്രകോപനം.അർണിയ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്താന്റെ പ്രകോപനം. ഉടനടി ബിഎസ്എഫ് സൈനികർ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.അർണിയ സെക്ടറിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ പാകിസ്താൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15 ഓടെയാണ് വെടിവെപ്പുണ്ടായത്.
ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്എഫ് സൈനികരെ ലക്ഷ്യമിട്ട് സ്നൈപ്പർമാർ വെടിയുതിർക്കുക ആയിരുന്നു.ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന സൈനികർക്കാണ് വെടിയേറ്റത്.








