ഉത്തർപ്രദേശ്: നായയെ പീഡനത്തിനിരയാക്കുകയും പിടിക്കപ്പെട്ടപ്പോൾ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്ത 28കാരൻ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡയിൽ അർധരാത്രിയോടെയാണ് സംഭവം. രാത്രിയിൽ താമസസ്ഥലത്തെ ബാൽക്കണിയിൽ വച്ചാണ് പ്രതി നായയെ പീഡനത്തിനിരയാക്കിയത്. സംഭവം നേരിൽ കണ്ട അയൽവാസി നിലവിളിച്ചതോടെയാണ് ഇയാൾ നായയെ താഴേക്ക് വലിച്ചെറിഞ്ഞത്.
കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്തതായി ലോക്കൽ ബീറ്റ 2 പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള വിനോദ് കുമാർ മിശ്ര പറഞ്ഞു. ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലാണ് പ്രതി ജോലി ചെയ്യുന്നത്. സംഭവസമയത്ത് ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 377, പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960 പ്രകാരമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.
Discussion about this post