ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. നെടുങ്കണ്ടം തൂക്കുപാലത്ത് ബസ് സ്റ്റാൻഡിന് സമീപത്ത് കെട്ടിടം പണിക്കായി തയ്യാറാക്കിയ പില്ലർ കുഴിയിലാണ് തലകീഴായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുഴിയിൽ നിന്നും മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ തുടങ്ങി. മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.








