മലപ്പുറം: സർവ്വപരിധികളും ലംഘിച്ച് ഇസ്രായേലിൽ ക്രൂരത തുടരുന്ന ഹമാസ് ഭീകരർക്ക് പിന്തുണയുമായി ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കേരള. ഹമാസ് ഭീകര നേതാവ് ഖാലിദ് മിശ് അൽ ആയിരുന്നു പരിപാടിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തത്. വിസ ലഭിക്കാത്ത സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് ഖാലിദ് പരിപാടിയിൽ പങ്കെടുത്തതും കൂട്ടായ്മയെ അഭിസംബോധന ചെയ്തതും.
സയണിസ്റ്റ്-ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ അണിചേരുക എന്ന ആഹ്വാനത്തോടെ യുവജനപ്രതിരോധമെന്ന ലേബലിലാണ് സംഘടന ഭീകരർക്ക് പിന്തുണ പ്രഖ്യാപിച്ച് രഹസ്യമായി രംഗത്തെത്തിയത്. പേരാളികളുടെ നേതാവെന്നാണ് ഖാലിദ് മിഷ്അലിനെ പരിപാടിയുടെ പ്രചാരണാർത്ഥം ഇറക്കിയ പോസ്റ്ററുകളിൽ ഉടനീളം വിശേഷിപ്പിച്ചത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇന്ത്യ ഇസ്രായേലിനൊപ്പമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടയിലാണ് തത്പരകക്ഷികൾ ഭീകരർക്കായി പിന്തുണ പ്രഖ്യാപിച്ച് രാജ്യവിരുദ്ധത വെളിപ്പെടുത്തുന്നത്. പരസ്യമായി ഭീകരർക്ക് പിന്തുണപ്രഖ്യാപിക്കുന്നത് പല കോണുകളിലും ആകുലതയ്ക്ക് കാരണമാകുന്നുണ്ട്.
Discussion about this post