തിരുവനന്തപുരം: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ഇന്ത്യ പ്രായോഗിക ദ്വിരാഷ്ട്രമെന്ന പരിഹാരത്തിനായാണ് വാദിക്കുന്നത്. ഇരു ഭാഗത്തുമുള്ള രാജ്യങ്ങളുമായും ഇന്ത്യയുടേത് നല്ല ബന്ധമാണ്. ഇസ്രയേൽ രാജ്യത്തിന്റെ പ്രധാനപ്പെട്ടതും തന്ത്രപരമായും സുരക്ഷാ പരമായുമുള്ള കാര്യങ്ങളിലും തീവ്രവാദ വിരുദ്ധ പങ്കാളികളുമാണെന്ന് അനിൽ ആന്റണി ചൂണ്ടിക്കാട്ടി.
നിരപരാധികളായ സാധാരണക്കാരെ ബന്ദികളാക്കിയതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. തീവ്രവാദത്തോട് അസഹിഷ്ണുതയാണുള്ളത്. സ്വന്തം മണ്ണിനും ആളുകൾക്കുമെതിരായ തീവ്രവാദത്തിന് എതിരായി പോരാടാനുള്ള ഇസ്രയേൽ തീരുമാനത്തിൽ ഒരു മനസാക്ഷിക്കുത്തും ഇല്ല. യുഎന്നിലെ ഇന്ത്യൻ നിലപാടിൽ തെറ്റു കണ്ടെത്തുന്നവർ അവരുടെ നിഘണ്ടുവിൽ തീവ്രവാദമെന്ന വാക്ക് ഇല്ലാത്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കാലങ്ങളായി തീവ്ര ഇസ്ലാമിക ഭീകരതയുടെ ഏറ്റവും വലിയ ഇരകളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ട് തന്നെ സമീപ കാലത്ത് ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിൽ സഹതപിക്കുന്നുവെന്ന് അനിൽ ആന്റണി കുറിച്ചു.
Discussion about this post