ആലുവ: എംഡിഎംകെ നേതാവ് വൈക്കോയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തേനിയിലെ കണികാ പരീക്ഷണശാലക്കെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് വൈക്കോ എത്തിയത് വി.എസുമായി കൂടിക്കാഴ്ച്ച നടത്തിയത്. പ്രക്ഷോഭത്തില്‍ വൈക്കോയ്‌ക്കൊപ്പം പങ്കെടുക്കുമെന്ന് വി.എസ് അറിയിച്ചു.സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് സംരഭത്തെ എതിര്‍ക്കാനാണ് തീരുമാനമെന്നും വി.എസ് പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.
വിഷയത്തില്‍ കേരളത്തിന്റെ പിന്തുണ തേടി വൈക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post