തിരുവനന്തപുരം : കേരളത്തിൽ മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ച യുവവിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. രാഹുലിന്റെ മരണത്തിൽ പരിശോധന ഫലം കിട്ടിയ ശേഷം മാത്രമേ തുടർനടപടികളെ കുറിച്ച് തീരുമാനിക്കാനാവൂ എന്നും വീണ വ്യക്തമാക്കി.
“രാഹുലിന്റെ മരണത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അറിയാൻ പരിശോധന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. പരിശോധന ഫലങ്ങൾ ലഭിച്ചശേഷം മാത്രമേ ആരോഗ്യവകുപ്പിന് കൃത്യമായ നടപടിയെടുക്കാൻ കഴിയുകയുള്ളൂ. ഹോട്ടലുകളിലെ നിയന്ത്രണത്തെക്കുറിച്ച് രാഹുലിന്റെ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനിക്കാം” എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Discussion about this post