ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ടുമായുള്ള വേൾഡ് കപ്പ് മത്സരം ഞായറാഴ്ച നടക്കാനിരിക്കെയുണ്ടായ പരിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ബാറ്റിംഗ് പരിശീലനത്തിനിടെയായിരുന്നു രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റത്. വലതു കൈയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ അദ്ദേഹത്തിന് വൈദ്യസഹായം നൽകി. അതേസമയം കളി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അദ്ദേഹത്തിന് പരിക്കേറ്റത് ആരാധകരിൽ വലിയ ആശങ്കയുളവാക്കിയിട്ടുണ്ട്.
ലക്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരം. രോഹിത് ശർമ്മ മത്സരത്തിൽ നിന്നും വിട്ട് നിൽക്കുമോയെന്നകാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ അധികൃതർ പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇത്തവണത്തെ വേൾഡ് കപ്പിൽ അഞ്ച് മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്.
Discussion about this post