കൊച്ചി : കേരളത്തിലെ ഒരു ചടങ്ങിൽ ഹമാസ് പ്രതിനിധിയെ പങ്കെടുപ്പിച്ചതിനെ കുറിച്ചാണ് ഞാൻ ചോദിച്ചത്. കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസും തീവ്രവാദത്തിന് കൂട്ടുനിൽക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ അഴിമതിയും പ്രീണനവും മറച്ചു വെക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.വർഗീയവാദം ഉണ്ടാക്കുന്ന ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കൊച്ചിയിലെ വാർത്താസമ്മേളനത്തിനിടയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കളമശേരിയിൽ ഉണ്ടായ സ്ഫോടനം ദുരന്തപൂർണമായ സംഭവമാണ്. ഞാൻ ഒരു സമുദായത്തെ പറ്റിയും പറഞ്ഞിട്ടില്ല. പറഞ്ഞത് ഹമാസിനെപ്പറ്റിയാണ്. തീവ്രവാദത്തോട് പിണറായി വിജയന് മൃദു സമീപനമാണ്.തീവ്രവാദികളെയോ തീവ്രവാദ ബന്ധങ്ങളെയോ ചൂണ്ടിക്കാട്ടുന്നത് വർഗീയവാദമല്ല. അതിന് കൂട്ടുനിൽക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ വിഷം ചീറ്റുന്ന പ്രസ്താവനകൾ ഒന്നും താൻ നടത്തിയിട്ടില്ല. എം.സ്വരാജും എം.കെ.മുനീറും ഹമാസിന്റെ തീവ്രവാദത്തെ പിന്തുണയ്ക്കുകയാണ്.
സാമുദായിക പ്രീണനം തീവ്രവാദത്തെ വളർത്തുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുമ്പോഴും ഇതേ പ്രീണന നയമാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി കൂടെ നിൽക്കണം. കേരളത്തിൽ സ്ഫോടനം നടന്നപ്പോൾ മുഖ്യമന്ത്രി ഡൽഹിയിൽ രാഷ്ട്രീയ പരിപാടിയിൽ ആയിരുന്നു. പരാജയം മറച്ചു വെക്കാനാണ് തന്നെ വർഗീയ വാദിയെന്ന് വിളിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കിൽ ആഭ്യന്തരവകുപ്പ് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post