ജമ്മു കശ്മീർ: പുൽവാമയിൽ ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയായ മുകേഷാണ് കൊല്ലപ്പെട്ടതെന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് പ്രദേശം വളഞ്ഞിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.
കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ജാംഗുണ്ഡ് മേഖലയിലെ നിയന്ത്രണ രേഖ വഴിയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്. തിങ്കളാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിൽ ആണ് തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഭീകരരുടെ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റിരുന്നു.








