തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജെ.പി നദ്ദ. രാവിലെയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും അദ്ദേഹത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തി.
എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ എൻഡിഎ സംഘടിപ്പിച്ച സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തിയതായിരുന്നു നദ്ദ. ഇതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. അതീവ സുരക്ഷയിലായിരുന്നു ക്ഷേത്ര ദർശനം.
നദ്ദയെ ക്ഷേത്രം അധികൃതർ സ്വീകരിച്ചു. തൊഴുതു മടങ്ങുമ്പോൾ ക്ഷേത്രം അധികൃതർ ശ്രീപത്മനാഭന്റെ ചിത്രവും ക്ഷേത്രം അധികൃതർ നദ്ദയ്ക്ക് നൽകി. ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസും അദ്ദേഹത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ കൃഷ്ണദാസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഇന്നലെയാണ് നദ്ദ കേരളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്നും അദ്ദേഹത്തെ കെ. സുരേന്ദ്രനും, പി.കെ കൃഷ്ണദാസും ചേർന്ന് സ്വീകരിച്ചു. കളമശ്ശേരിയിൽ പ്രാർത്ഥനയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും നദ്ദ ആശുപത്രിയിൽ എത്തി കണ്ടു.
Discussion about this post