ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയ്ക്കെതിരെ വീണ്ടും ആരോപണം. ഹോക്കി ഇന്ത്യ ഉപദേശക സമിതി അംഗമായിരിക്കെ സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ഹോക്കി ഇന്ത്യ മുന്‍ പ്രസിഡന്റും ഐ.പി.എസ് ഉദ്യോഗസ്ഥന് കെ.പി.എസ് ഗില്‍ ആരോപിച്ചു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗില്‍ പരാതി നല്കി. ഹോക്കി ഇന്ത്യയുടെ അഭിഭാഷകയായി ജെയ്റ്റ്ലിയുടെ മകള്‍ സൊനാലിയെ നിയമിക്കുന്നതിന് ചട്ടങ്ങള്‍ മറികടന്നെന്നും ഇവര്‍ക്ക് വന്‍ തുക വക്കീല്‍ ഫീസായി നല്‍കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു.
അതേ സമയം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയുമായി ബന്ധപ്പെട്ട് അരുണ്‍ ജെയ്റ്റ്ലി രാജിവെക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡുകള്‍ മറികടന്ന് ജയ്!റ്റ്!ലിയുടെ വസതിയിലേക്ക് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതി അന്വേഷിക്കാനുള്ള ഏകാംഗ കമ്മിഷന് രൂപീകരണത്തിന് കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭാ സമ്മേളനം അംഗീകാരം നല്‍കിയിരുന്നു. കമ്മിഷന് രൂപീകരണത്തിനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി.
Discussion about this post