ചെന്നൈ: പ്രമുഖ തമിഴ്‌നടൻ ജൂനിയർ ബാലയ്യ അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ഉച്ചയോടെ ആയിരുന്നു അന്ത്യം. രഘു ബാലയ്യ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഇതിനിടെ ശ്വാസം മുട്ടൽ അനുഭവപ്പെടുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. തമിഴ് നടനായിരുന്ന ടിഎസ് ബാലയ്യയുടെ മകനാണ് രഘു ബാലയ്യ. അതിനാലാണ് അദ്ദേഹത്തിന് ജൂനിയർ ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്നത്.
നൂറിലധികം ചിത്രങ്ങളിൽ ജൂനിയർ ബാലയ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേൽനാട്ടു മരുകൻ ആണ് ആദ്യ ചിത്രം. ശിവാജിഗണേശൻ, കമൽഹാസൻ, അജിത് തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2021 ൽ പുറത്തിറങ്ങിയ യെന്നങ്ക സർ ഉങ്ക സട്ടം ആണ് അവസാന ചിത്രം. ചില സീരിയലുകളിലും ജൂനിയർ ബാലയ്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗോപുര വാസലിലെ, സുന്ദരകാണ്ഡം, കരകാട്ടക്കാരൻ, വിന്നർ, നേർകൊണ്ട പറവൈ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.
Discussion about this post