മുംബൈ: തുടര്‍ച്ചയായ രണ്ട് ബ്ലോക്ക് ബ്ലസ്റ്ററിന് ശേഷം മൂന്നാമത്തെ സിനിമയുമായി എത്തുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്. തന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ് പുതിയ ചിത്രം ‘ഡങ്കി’യുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്കുമാര് ഹിരാനിയാണ് ചിത്രത്തിന്റെ സംവിധാനം. തപ്സി പന്നുവാണ് നായിക.
ലണ്ടനില്‍ പോകാന്‍ ആഗ്രഹിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വിക്കി കൗശലും ബൊമ്മന് ഇറാനിയും ആണ് ചിത്രത്തിലെ ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്ന മറ്റ് താരങ്ങള്‍. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ്, രാജ്കുമാര് ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം.
സംഗീതം നിര്‍വ്വഹിക്കുന്നത് പ്രീതമാണ്. ഛായാഗ്രഹണം മലയാളിയായ സി കെ മുരളീധരനും നിര്‍വ്വഹിക്കുന്നു. ചിത്രം ഡിസംബര്‍ 22ന് ആണ് റിലീസ് ചെയ്യുന്നത്. പ്രഭാസ്-പ്രശാന്ത് നീലിന്റെ ‘സലാര്‍: പാര്‍ട്ട് 1-സീസ്ഫയര്‍’ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയാണ് ഡങ്കി എത്തുന്നത്.
അതേസമയം, ഗംഭീര വിജയം നേടി ‘പഠാന്’, ‘ജവാന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന ഡങ്കി ഈ വര്‍ഷത്തെ അടുത്ത ബ്ലോക്ബസ്റ്റര്‍ ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 1000 കോടി കളക്ഷന്‍ പിന്നിട്ടാണ് ഇരു ചിത്രങ്ങളും ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റ് അടിച്ചത്.
Discussion about this post