Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 98 ദിവസം ; ഒടുവിൽ ഡിഎൻഎ പരിശോധനാഫലം വന്നപ്പോൾ നിരപരാധി ; ആദിവാസി യുവാവ് നേരിട്ടത് കൊടിയ ക്രൂരത

by Brave India Desk
Nov 3, 2023, 09:07 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

ഇടുക്കി : തൊടുപുഴയിൽ 14കാരിയായ പെൺകുട്ടിയെ ഗർഭിണിയാക്കിയ കേസിൽ വഴിത്തിരിവ്. കേസിൽ അകപ്പെട്ട് 98 ദിവസമായി ജയിലിൽ കഴിയുകയായിരുന്ന ആദിവാസി യുവാവ് നിരപരാധി ആണെന്ന് തെളിഞ്ഞു. ഡി എൻ എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടത്.

ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ എം വിനീത് (24) ആണ് ചെയ്യാത്ത കുറ്റത്തിന് 98 ദിവസം ജയിലിൽ കഴിഞ്ഞത്. 2019 ഒക്ടോബറിൽ നടന്ന സംഭവത്തിലാണ് ഈ യുവാവിനെതിരെ കേസെടുത്തിരുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിയപ്പോഴാണ് പതിനാലുകാരിയായ പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു.

Stories you may like

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കേസിന്റെ ആദ്യഘട്ടത്തിൽ പ്രതി ആരാണെന്ന് പെൺകുട്ടി തുറന്നു പറഞ്ഞിരുന്നില്ല. ഒരു ദിവസം കൂലിപ്പണിക്ക് പോയ തന്നെ പോലീസ് എത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു എന്നാണ് വിനീത് പറയുന്നത്. എന്നാൽ വിനീത് അല്ല പ്രതിയെന്ന് പെൺകുട്ടിയും അമ്മയും വെളിപ്പെടുത്തിയതോടെ ഇയാളെ വിട്ടയച്ചു.

എന്നാൽ ഏതാനും ദിവസങ്ങൾക്കുശേഷം വിനീത് തന്നെ 6 തവണ ബലാൽസംഗം ചെയ്തതായി ഈ പെൺകുട്ടി പോലീസിനു മൊഴി നൽകി. ഇതോടെയാണ് വിനീത് വീണ്ടും അറസ്റ്റിൽ ആവുന്നതും ജയിലിൽ പോകുന്നതും. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ വിനീത് നിരപരാധി ആണെന്ന് കണ്ടെത്തി. ഇതോടെ തന്റെ അർദ്ധ സഹോദരനാണ് തന്നെ ഗർഭിണിയാക്കിയതെന്ന് പെൺകുട്ടി മൊഴിമാറ്റി.

തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ പെൺകുട്ടിയുടെ അർദ്ധ സഹോദരനും നിരപരാധിയാണെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണംപടി സ്വദേശിയായ ശ്രീധരൻ എന്നയാളാണ് യഥാർത്ഥ പ്രതി എന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു വിനീതിനെ കുറ്റവിമുക്തനാക്കിയത്. എന്നാൽ കേസ് വിസ്താരം തുടങ്ങാത്തതിനാൽ പെൺകുട്ടിയുടെ അർദ്ധ സഹോദരനായ യുവാവ് ഇപ്പോഴും ജയിലിൽ കഴിയുകയാണ്.

Tags: thodupuzhaPOCSO case
Share1
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies