കണ്ണൂർ: കണ്ണൂരിൽ പോലീസ് സംഘത്തിനു നേരെ വെടിവയ്പ്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന റോഷൻ ഒളിവിലാണ്. വളപട്ടണം എസ്ഐക്കും സംഘത്തിനും നേരെയാണ് വെടിവയ്പുണ്ടായത്.
മർദ്ദന പരാതി അന്വേഷിക്കാൻ എത്തിയപ്പോഴാണ് പോലീസിന് നേരെ വെടിവെയ്പ് നടന്നത്. ഇതിന് ശേഷം പ്രതി റോഷൻ ഓടി രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Discussion about this post