Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

ഭൂചലനത്തിൽ ദുരന്തഭൂമിയായി നേപ്പാൾ; ദു:ഖത്തിൽ രാജ്യത്തിനൊപ്പമെന്ന് നരേന്ദ്ര മോദി; എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി

by Brave India Desk
Nov 4, 2023, 11:52 am IST
in News, India
Indias Prime Minister Narendra Modi speaks during a joint press conference with Singapore's Prime Minister Lee Hsien Loong at the Istana presidential palace in Singapore on June 1, 2018. (Photo by ROSLAN RAHMAN / AFP)        (Photo credit should read ROSLAN RAHMAN/AFP/Getty Images)

Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: അപ്രതീക്ഷിത ഭൂചലനത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനൊപ്പം നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഭൂചലനത്തിൽ ജീവനുകൾ നഷ്ടമായതിൽ അതിയായ ദു:ഖമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേപ്പാളിലുണ്ടായ ഭൂചലനത്തിൽ നിരവധി പേർ മരിക്കുകയും വൻനാശ നഷ്ടം സംഭവിക്കുകയും ചെയ്‌തെന്ന വാർത്തകൾ അതിയായ ദു:ഖമുളവാക്കുന്നു. ഈ നിമിഷങ്ങളിൽ നേപ്പാളിലെ ജനങ്ങളുടെ ദു:ഖത്തിൽ ഇന്ത്യയും പങ്കുചേരുന്നു. രാജ്യത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും. ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Stories you may like

30 വർഷങ്ങൾക്കുശേഷമുള്ള ഈ എഐ കാലത്തും കയ്യും കാലും വെട്ടുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ തലച്ചോറിലെ സ്വപ്നം ; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

2015ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായത്. അതിശക്തമായ ഭൂചലനത്തിൽ 128 പേർക്ക് ജീവൻ നഷ്ടമായി. നാന്നൂറിലധികം പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 യോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
നേപ്പാളിലെ ജാജർകോട്ട്, റുകും വെസ്റ്റ് മേഖലകളാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വിവരം. ഇവിടെയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടിട്ടുള്ളത്. ജർകോട്ടിൽ 92 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജർകോട്ട് ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് റോക്ക പറഞ്ഞു. നൽഗഡ് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി മേയർ സരിതാ സിംഗ് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഭൂചലനത്തെ തുടർന്ന് വൈദ്യുതി വിതരണ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും പലയിടത്തും താറുമാറായി. ദുരന്തമുണ്ടായത് രാത്രിയിലായതുകൊണ്ട് സംഭവസമയത്ത് പലരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതായാണ് റിപ്പോർട്ട്.

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി മൂന്ന് സെക്യൂരിറ്റി ഏജൻസികളെ വിന്യസിച്ചിട്ടുണ്ടെന്ന് നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു.

Tags: nepalNarendramodi
Share1TweetSendShare

Latest stories from this section

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

Discussion about this post

Latest News

30 വർഷങ്ങൾക്കുശേഷമുള്ള ഈ എഐ കാലത്തും കയ്യും കാലും വെട്ടുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ തലച്ചോറിലെ സ്വപ്നം ; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

യാത്രക്കാരുടെ സുരക്ഷ മുഖ്യം ; 74000 കോച്ചുകളിൽ എഐ സിസിടിവി ക്യാമറകൾ സ്ഥാപിക്കും ; അംഗീകാരം നൽകി കേന്ദ്രസർക്കാർ

ചങ്കൂർ ബാബക്ക് പാക് ഐ‌എസ്‌ഐയുമായും ബന്ധം ; സൗദിയും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും എത്തിയത് 500 കോടിയുടെ ഫണ്ട്

അന്തരിച്ച കോട്ട ശ്രീനിവാസ റാവുവിന് ശ്രദ്ധാഞ്ജലിയുമായി ഇന്ത്യ ; ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റാൻ ആയിരത്തിലധികം മുസ്ലീം പുരുഷന്മാർക്ക് ധനസഹായം നൽകി; ചങ്കൂർ ബാബയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies