തൃശ്ശൂർ: വേട്ടായാടലിനിടെ നടൻ സുരേഷ് ഗോപിയെ ചേർത്ത് പിടിച്ച് അമ്മമാരും സഹോദരിമാരും. ഗിരിജാ തിയറ്ററിൽ എത്തിയ സുരേഷ് ഗോപിയ്ക്ക് വൻ സ്വീകരണമാണ് വനിതകൾ ഉൾപ്പെടെയുള്ള ആരാധകർ ഒരുക്കിയത്. അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
വനിതകൾക്കായി ഗരുഡന്റെ പ്രത്യേക ഷോ ഗിരിജാ തിയറ്റർ സംഘടിപ്പിച്ചിരുന്നു. ഇത് കാണാൻ വേണ്ടിയായിരുന്നു അദ്ദേഹം തിയറ്ററിൽ എത്തിയത്. വരവ് അറിഞ്ഞ് അദ്ദേഹത്തെ കാണാൻ നിരവധി സ്ത്രീകളാണ് തിയറ്ററിൽ എത്തിയത്. സുരേഷേട്ടാ….ഞങ്ങൾ ഒന്ന് കെട്ടിപ്പിടിക്കട്ടെ എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തെ സ്ത്രീകൾ ആലിംഗനം ചെയ്തത്. കുട്ടികളും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിച്ചു. ഇവർക്കൊപ്പമിരുന്ന് സിനിമ കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ മടക്കം.
തന്റെ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ പിന്തുണയാണ് ഈ സ്‌നേഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗരുഡൻ പറന്നുയരുകയാണ്. അതിൽ അതിയായ സന്തോഷമുണ്ട്. ആ സന്തോഷം നിങ്ങളും ആസ്വദിക്കുക. ഇതൊരു മേഖലയുടെ വിജയം കൂടിയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
തൃശ്ശൂരിലെ വനിതകൾ വിളിച്ചു, താൻ വന്നു. ഈ ഗിരിജാ തിയറ്ററും ഒരു വനിതയുടെ പ്രയത്‌നമാണ്. പ്രതിസന്ധി നേരിട്ടപ്പോൾ ഗിരിജാ തിയറ്റർ ഉടമ ഡോ. ഗിരിജയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post