തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോറിക്ഷ യാത്രക്കാരിയായ യുവതിയെ ഡ്രൈവർ പീഡിപ്പിച്ചതായി പരാതി.സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെ പൊലീസ് പിടികൂടി. 35-കാരിയാണ് പീഡനത്തിന് ഇരയായത്.
വെള്ളിയാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം.അട്ടക്കുളങ്ങരയിൽ നിന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി ഓട്ടോ വിളിച്ച് മുട്ടത്തറയിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പീഡനം.ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തിയ ഡ്രൈവർ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
ജിജാസിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി ഫോർട്ട് പോലീസ് കേസെടുത്തു.പോക്‌സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ് മുഹമ്മദ് ജിജാസ്. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.












