ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെയും ചികിത്സയ്ക്കായി ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിലെ ബിജ്ബഹ്റ പ്രദേശത്ത് നടന്ന പൊലീസ് പാര്‍ട്ടിയില്‍ തീവ്രവാദികള്‍ വെടിവപ്പ് നടത്തുകയായിരുന്നു.
സബ് ഡിവിഷണല്‍ ഉദ്യോഗസ്ഥനായ ഇര്‍ഷാദ് അഹമ്മദ് റാത്തറിനും മറ്റൊരു പൊലീസുകാരനുമാണ് പരിക്കേറ്റത്. ഇര്‍ഷാദിന്റെ നില അതീവ ഗുരുതരമാണ്. ആക്രമണം നടന്ന സ്ഥലം പൊലീസും സി. ആര് .പി. എഫും വളഞ്ഞിരിക്കുകയാണ്. ആക്രമണം നടത്തിയ തീവ്രവാദികളെ പിടികൂടാനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഏറ്റെടുത്തു.
Discussion about this post