തൃശൂർ: നഗര മദ്ധ്യത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി 11.30 ഓടെയായിരുന്നു സംഭവ. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. ദിവാൻജിമൂല പാസ്‌പോർട്ട് ഓഫിസിന് സമീപത്ത് വെച്ചായിരുന്നു സംഘട്ടനം.ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ വന്നത്. ഇവരെ എതിർ സംഘത്തിലുള്ള അൽത്താഫും സംഘവും തടഞ്ഞു നിർത്തുകയും ഇവരുടെ കയ്യിലുള്ള കവർ പരിശോധിക്കുകയുമായിരുന്നു. ഇതോടെ ഇവർ തമ്മിൽ തർക്കമായി. ഇതാണ് കത്തിക്കുത്തിൽ കലാശിച്ചത്.
സാരമായി പരിക്കേറ്റ ശ്രീരാഗ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുത്തിയ അൽത്താഫിനും പരിക്കേറ്റു. ഇയാൾ സഹകരണ ആശുപത്രിയിൽ ചികിൽസയിലാണ്. ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ് , ശ്രീനേഗ്, എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post