ഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്കും ,ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ നിയമനടപടികള്‍ തുടരുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും നിയുക്ത ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ.ഇവരെക്കൂടാതെ മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിമാരായിരുന്ന വീരപ്പ മൊയ്ലി,മുരളീ ദിയോറ എന്നിവര്‍ക്കെതിരെയുള്ള കേസുകളിലും അന്വേഷമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണ -ഗോദാവരി തടത്തില്‍ നിന്ന് ഉദ്പാത്പ്പിക്കുന്ന പ്രകൃതി വാതകത്തിന് വില വര്‍ധിപ്പിച്ചതില്‍ കഴിഞ്ഞ ഫെബ്രുവരി 11 നാണ് അംബാനിക്കും വീരപ്പ മൊയ്ലിക്കുമെതിരെ അരവിന്ദ് കെജ്രിവാള് അന്വേഷണം പ്രഖ്യാപിച്ചത്. കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ തെരുവു വിളക്കുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്നതിനാണ് ഷീലാ ദീക്ഷിതിനെതിരെ കേസ്.
Discussion about this post