ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസും ശിവസേനയും രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനം സാഹസികത മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ഈ സന്ദര്‍ശനം രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയും ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനവും വഴി ഇന്ത്യ-പാക് ബന്ധത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇതില്‍ നിന്ന് എന്ത് മാറ്റമാണ് നിലവിലെ സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടിവരുമെന്നും തിവാരി പറഞ്ഞു.
മോദി ശരീഫുമായി കൂടിക്കാഴ്ച നടത്തുന്നത് നല്ല കാര്യമാണെന്നും അതേസമയം, കോണ്‍ഗ്രസ് പാകിസ്ഥാനിലേക്ക് നോക്കുന്നത് പോലും വിമര്‍ശിക്കപ്പെടുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് ലോക്‌സഭാംഗം രാജീവ് ശുക്ല ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം വരാനാണ് മോദിയുടെ ശ്രമമെന്ന് ശിവസേന ആരോപിച്ചു. പാകിസ്ഥാനുമായുള്ള ബന്ധത്തിലെ സുപ്രധാന കാല്‍വെപ്പെന്ന് ബി.ജെ.പി നേതാവ് രാം മാധവ് അഭിപ്രായപ്പെട്ടു.
അതേസമയം, മോദിയുടെ സന്ദര്‍ശനത്തെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും സ്വാഗതം ചെയ്തു. പാകിസ്ഥാനുമായി വീണ്ടും അടക്കുന്നത് നല്ല നടപടിയാണെന്നും സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു.
മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ പാകിസ്താന്‍ വേഗത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദിയുടെ സന്ദര്‍ശനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കട്ടേയെന്നും ഒവൈസി ട്വീറ്റ് ചെയ്തു. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ഏത് നീക്കത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് പ്രതികരിച്ചു.
Discussion about this post