ഗുവാഹത്തി: ഹമാസിന്റെ ക്രൂരമായ ആക്രമണങ്ങളെ അപലപിക്കാത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒക്ടോബർ 7ന് ഇസ്രായേലിനെതിരെ മിസൈൽ വർഷം നടത്തി ആക്രമണം ആരംഭിച്ച ഹമാസിനെതിരെ ശബ്ദിക്കാത്തത് ഇന്ത്യൻ ഹമാസിനെ ഭയന്നിട്ടാണെന്ന് ഹിമന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നിനെയും ഭയക്കാതെ ഭീകരാക്രമണത്തെ അപലപിച്ചെന്ന് അസം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ന് നിങ്ങൾ ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ വാർത്തകൾ കാണുന്നു. പലസ്തീനുമായി ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. എന്നാൽ ഹമാസ് എന്താണ് ചെയ്തത്? അവർ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, നൂറുകണക്കിന് ആളുകളെ ബന്ദികളാക്കി. തീവ്രവാദത്തിനെതിരെ ശക്തമായ സന്ദേശമാണ് നരേന്ദ്രമോദി നൽകിയത്. എന്നാൽ ‘ഇന്ത്യയുടെ ഹമാസിനെ’ ഭയന്ന് രാഹുൽ ഗാന്ധി ഹമാസിനെതിരെ ഒരക്ഷരം മിണ്ടിയില്ല. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനും പിഎഫ്ഐ നിരോധിക്കുന്നതിനും മുമ്പ് അമിത് ഷാ ജി ഭയപ്പെട്ടിരുന്നില്ല,” അസം മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് എന്തും ചെയ്യാൻ കഴിയുമെന്ന് ഇന്ത്യയിലെ ‘ഹമാസ് ആളുകൾക്ക്’ അറിയാമെന്ന് അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ ദരിദ്ര രാജ്യമെന്നാണ് മദ്ധ്യപ്രദേശിനെ കണക്കാക്കിയിരുന്നത്. എന്നാൽ എന്നാൽ ബിജെപി സർക്കാരിന് കീഴിൽ കാര്യങ്ങൾ മാറിമറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കോൺഗ്രസ് നേതാവെന്ന നിലയിൽ ഞാൻ ആദ്യമായി മദ്ധ്യപ്രദേശിൽ എത്തിയപ്പോൾ, റോഡുകളേക്കാൾ കൂടുതൽ ഗർത്തങ്ങളും വൈദ്യുതിയെക്കാൾ കൂടുതൽ പവർകട്ടും ഉണ്ടെന്ന് ഞാൻ കണ്ടെത്തി. പിന്നീട് ദിഗ്വിജയ സിങ്ങിന്റെ ഭാര്യ മരിച്ചപ്പോൾ ഞാൻ മദ്ധ്യപ്രദേശിൽ വന്നു, ഞാൻ കോൺഗ്രസിനൊപ്പമായിരുന്നു, പക്ഷേ മദ്ധ്യപ്രദേശിൽ ബിജെപി ഭരണത്തിൻ കീഴിലാണ്. മദ്ധ്യപ്രദേശിൽ വൻ മാറ്റമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, അദ്ദേഹം ഒന്നും പറഞ്ഞില്ല, അദ്ദേഹത്തിന്റെ മൗനം അദ്ദേഹം സമ്മതിച്ചുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് ഹിമന്ത കൂട്ടിച്ചേർത്തു.








