ലക്നൗ; ചത്തീസ്ഗഢിൽ നിന്ന് ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തതായി ഉത്തർപ്രദേശ് ഐടിഎസ്. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ വാജിഹുദ്ദീനാണ് സുപെല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്മൃതി നഗറിൽ നിന്ന് പിടിയിലായത്. ഉത്തർപ്രദേശ് എടിഎസിന്റെയും ഛത്തീസ്ഗഡ് പോലീസിന്റെയും സംയുക്ത സംഘം, ചത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ നിന്നാണ് ഭീകരനെ പിടികൂടിയത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ, സ്റ്റുഡന്റ്സ് ഓഫ് അലിഗഢ് യൂണിവേഴ്സിറ്റി എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും ഭീകരസംഘടനയായ ഐഎസിന്റെ ആശയത്തെ പിന്തുണയ്ക്കുന്നയാളാണെന്നും വാജിഹുദ്ദീൻ വെളിപ്പെടുത്തിയതായി. ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഐസിസ് പ്രവർത്തകനായ മുഹമ്മദ് റിസ്വാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ് ആരോപിക്കുന്നു.
ദുർഗ് പോലീസ് വാജിഹുദ്ദീനെ യുപി എടിഎസിന് കൈമാറിയെന്നും കോടതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ നടന്നുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post