വാഷിംങ്ടൺ; ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഭീകരരെ മിടുക്കന്മാർ എന്ന് വിശേഷിപ്പിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസിനെ മിടുമിടുക്കന്മാർ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇസ്രായേലിന് കുറച്ച് പബ്ലിക് റിലേഷന്റെ കുറവുണ്ടെന്ന് പറഞ്ഞു.
ഇസ്രായേൽ പിആർ ജോലികളിൽ കൂടുതൽ ശ്രദ്ധക്കണം. സത്യസന്ധമായി പറഞ്ഞാൽ മറുവശത്തുള്ളവർ പിആറിൽ വളരെ ശ്രദ്ധാലുക്കളാണെന്ന് ട്രംപ് കൂട്ടിച്ചേർത്തു.എന്തായാലും യുദ്ധം ആരംഭിച്ചു കഴിഞ്ഞു. ഇനി ഇത് തുടർന്നേ മതിയാവൂ. കാരണം നിരവധി പേരാണ് ഇതിനിടെ മരിച്ചുവീഴുന്നുവെന്ന് ട്രംപ് ഇസ്രായേലിനോടായി പറഞ്ഞു.
ഇറാന്റെ കൈവശം ഇപ്പോൾ പണമില്ല, കാരണം ഇറാനാണ് ഈ യുദ്ധത്തിന് നേതൃത്വം നൽകുന്നത്. വിഡ്ഢികൾ മാത്രമേ അത് ശരിയല്ലെന്ന് പറയുകയുള്ളു. ഈ ഹമാസുകാർ കൗശലക്കാരാണ്,മിടുമിടുക്കന്മാർ,സാമർത്ഥ്യമുള്ളവരാണെന്ന് ട്രംപ് പറഞ്ഞു.
Discussion about this post